ലെന്‍സ്: പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) തുടര്‍ച്ചയായ അഞ്ചാം ഫ്രഞ്ച് ലീഗ് വൺ ഫുട്ബോൾ കിരീടം. 2025-26 സീസൺ കിരീടത്തിലേക്ക് ഒരു സമനില മാത്രം വേണ്ടിയിരുന്ന പിഎസ്ജി, എവേ പോരാട്ടത്തിൽ 2-0ന് ലെൻസിനെ പരാജയപ്പെടുത്തി.
ഒരു മത്സരം ബാക്കി നില്‍ക്കേ ലെന്‍സിനേക്കാള്‍ ഒമ്പത് പോയിന്റ് മുന്നിലാണ് പിഎസ്ജി.33 മത്സരത്തില്‍നിന്ന് 24 ജയവും അഞ്ച് പരാജയവും നാല് സമനിലയുമായി 76 പോയിന്റാണ് പിഎസ്ജി സ്വന്തമാക്കിയത്. ലെന്‍സ് 33 മത്സരത്തില്‍നിന്ന് 67 പോയിന്റ് നേടി.
29-ാം മിനിറ്റില്‍ ജോര്‍ജിയ വിംഗര്‍ ഖ്വിച്ച ക്വാരത്സഖേലിയയാണ് പിഎസ്ജിയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. സ്റ്റോപ്പേജ് ടൈമിൽ ഇബ്രാഹിം എംബയേ (90+3) ജയം 2-0 ആക്കി.
പിഎസ്ജിയെ 14-ാം ആഭ്യന്തര കിരീടത്തിലേക്കാണ് ലൂയിസ് എൻറിക്വെ നയിച്ചത്. 2023ല്‍ അദ്ദേഹം ക്ലബ്ബിലെത്തിയതിന് ശേഷമുള്ള മൂന്നാമത് ലീഗ് വൺ നേട്ടവും.